കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുൻ ജീവനക്കാരൻ നൽകിയ ഹർജി ഇന്ന് വീണ്ടും കോടതി പരിഗണിക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുൻ ജീവനക്കാരൻ നൽകിയ ഹർജി ഇന്ന് വീണ്ടും കോടതി പരിഗണിക്കും

ഹൈക്കോടതി ഇന്ന് വീണ്ടും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഹർജി പരിഗണിക്കും. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമാണ് കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യമെന്നു൦ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ഫലപ്രദമായിട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മുൻ ജീവനക്കാരൻ ആണ് കോടതിയിൽ ഹർജി നൽകിയത്. ബാങ്ക് സിപിഎം നിയന്ത്രണത്തിലുള്ളതിനാൽ അന്വേഷണത്തെ കൃത്യമായ ദിശയിൽ ഓൾ നീങ്ങുന്നതെന്ന് കാട്ടിയാണ് മുൻ ജീവനക്കാരൻ ഹർജി നൽകിയത്. അതിനാൽ ഫലപ്രദമായ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സ്ഥാപിത താൽപ്പര്യങ്ങളോടെയാണ് ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ ഹർജിയുമായി കോടതിയെ സമീപിച്ചതെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.

Leave A Reply
error: Content is protected !!