മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്‍റെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്‍റെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയും നദിയ മൊയ്തുവും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നു. അമല്‍ നീരദിന്റെ ‘ഭീഷ്മപര്‍വം’ എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും അഭിനയിക്കുന്നുണ്ട്.
ഇരുവരും ഒരുമിച്ചുള്ള 1985ലെ ചിത്രവും 2021ലെ ചിത്രവുമാണ് വൈറലാവുന്നത്.

ഭീഷ്മപര്‍വ്വത്തിന്റെ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ ഉള്ളത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തയത്. ഇരുവർക്കും പ്രായം വെറും നമ്പറുകൾ മാത്രമാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

പത്ത് വര്‍ഷത്തിന് ശേഷമാണ് നദിയയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്
ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. മമ്മൂട്ടിയുടെ പിറന്നാളിന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

 

 

Leave A Reply
error: Content is protected !!