കൊ​ല്ലം-ചെ​ങ്ങ​ന്നൂ​ർ ബ​സ് കോ​ട്ട​യം വരെ സർവീസ് നീട്ടി

കൊ​ല്ലം-ചെ​ങ്ങ​ന്നൂ​ർ ബ​സ് കോ​ട്ട​യം വരെ സർവീസ് നീട്ടി

കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട വ​ഴി കൊ​ല്ലം ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബസ് ഇനി കോട്ടയം വരെ. സർവീസ് നീട്ടുന്നതിനുള്ള അനുമതി ചീ​ഫ് ഓഫീ​സി​ൽ നി​ന്നും ലഭിച്ചതായി ഡി​ടി​ഒ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.ഇന്ന് മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ലാണ് ജനങ്ങളുടെ ആവശ്യം മനസിലാക്കി പദ്ധതി നടപ്പിലാക്കുവാനായി പ്രവർത്തിച്ചത്. കു​ണ്ട​റ, പേ​രയം, ​കി​ഴ​ക്കേ​ക​ല്ല​ട, ഭ​ര​ണി​ക്കാ​വ് നിവാ​സി​ക​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യം മെച്ചപ്പെ​ടു​ത്തു​ന്ന​തി​ന് ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ കോ​ട്ട​യം വ​രെ നീ​ട്ടി​യ​ത് സ​ഹാ​യ​ക​മാ​കും. . രാ​വി​ലെ ആ​റി​ന് കൊ​ല്ല​ത്തു നി​ന്ന് കോ​ട്ട​യ​ത്തേ​ക്കും വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രി​കെ കൊ​ല്ല​ത്തേ​ക്കും സ​ർ​വീ​സ് ന​ട​ത്തും.

 

Leave A Reply
error: Content is protected !!