‘കാണെക്കാണെ’യുടെ ട്രെയിലർ പുറത്ത്

‘കാണെക്കാണെ’യുടെ ട്രെയിലർ പുറത്ത്

ടൊവിനോ തോമസ് ചിത്രം ‘കാണെക്കാണെ’യുടെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് . ബോബി-സഞ്ജയ്‍യുടെ രചനയില്‍ മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ട്രെയിലറിലൂടെ ടൊവിനോയും സുരാജും തമ്മിലുള്ള മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകന് സമ്മാനിക്കാൻ ചിത്രത്തിന് സാധിക്കുമെന്നാണ് സൂചന. പുറത്തിറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ നിരവധി പേരാണ് മികച്ച അഭിപ്രായവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സുരാജിന്റെ മികച്ച പ്രകടനമാകും ചിത്രത്തിലെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

സോണി ലിവ്സിലൂടെ ഈ മാസം 17നാണ് ചിത്രത്തിന്റെ റിലീസ്
മനു അശോകന്‍റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഡ്രീം കാച്ചറിന്‍റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ആല്‍ബി ആന്‍റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്‍ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

Leave A Reply
error: Content is protected !!