താമസ നിയമ ലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 17,598 പേർ അറസ്റ്റിൽ

താമസ നിയമ ലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 17,598 പേർ അറസ്റ്റിൽ

സൗദിയില്‍ താമസ കുടിയേറ്റ തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയന്ത്രണങ്ങളും ലംഘിച്ച 17,598 പേര്‍ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ പിടിയിലായി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.അറസ്റ്റിലായവരില്‍ 6,594 താമസ കുടിയേറ്റ നിയമലംഘകരും ഏകദേശം 9,229 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും, 1775 ലേറെ തൊഴില്‍ നിയമ ലംഘകരും ഉള്‍പ്പെടും.

രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 202 പേരെ അറസ്റ്റ് ചെയ്തു. അവരില്‍ 48 ശതമാനം യെമന്‍ പൗരന്മാരും, 49 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. 21 പേര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടാനുള്ള ശ്രമിച്ചതിനിടെ അറസ്റ്റിലായവരാണ്. നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ചെയ്ത 12 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

Leave A Reply
error: Content is protected !!