പ്ലസ് വണ്‍ പരീക്ഷ; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല

പ്ലസ് വണ്‍ പരീക്ഷ; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല

ന്യൂഡൽഹി; പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ഹർജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്.

പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഓൺലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകിയിട്ടുണ്ട്. ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയിൽ നിന്ന് പുറത്താകുമെന്നാണ് സംസ്ഥാനത്തിൻ്റെ വാദം.

Leave A Reply
error: Content is protected !!