‘വ​രൂ കു​ട്ടി​ക​ളേ ബാ​പ്പു​ജി വി​ളി​ക്കു​ന്നു’ ; ഗാന്ധിജിയുടെ ജീവ ചരിത്രം പദ്യ രൂപത്തിൽ

‘വ​രൂ കു​ട്ടി​ക​ളേ ബാ​പ്പു​ജി വി​ളി​ക്കു​ന്നു’ ; ഗാന്ധിജിയുടെ ജീവ ചരിത്രം പദ്യ രൂപത്തിൽ

തി​രു​വ​ന​ന്ത​പു​രം: കുട്ടികൾക്കായി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജീ​വ​ച​രി​ത്രം ആ​ദ്യ​മാ​യി പദ്യ രൂപത്തിൽ ​പുറത്തിറക്കി ബാ​ല​സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ഉ​ണ്ണി അ​മ്മ​യ​ന്പ​ല​മാ​ണ് ‘വ​രൂ കു​ട്ടി​ക​ളേ ബാ​പ്പു​ജി വി​ളി​ക്കു​ന്നു’ എ​ന്ന ശീര്ഷകത്തിലാണ് ഗാ​ന്ധി​യു​ടെ ജീ​വ​ച​രി​ത്രം പു​സ്ത​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വളരെ ലളിതമായ ഭാഷയിലാണ് അവതരണം.

തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ കൊ​ച്ചു​ക​ലു​ങ്ക് ശ​ക്തി നേ​ച്ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ പു​സ്ത​ക​പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ക​വി​യും നാ​ട​ക​കൃ​ത്തു​മാ​യ പി​ര​പ്പ​ൻ​കോ​ട് മു​ര​ളി, ഡി​സി​സി അ​ധ്യ​ക്ഷ​ൻ പാ​ലോ​ട് ര​വി, ഗ്ര​ന്ഥ​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​ട​ത്ത​റ സു​ഗ​ത​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കോ​ഴി​ക്കോ​ട് പൂ​ർ​ണ പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ല​സാ​ഹി​ത്യ​കാ​ര​നാ​യ ഉ​ണ്ണി അ​മ്മ​യ​ന്പ​ലം 40-ൽ ​പരം പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Leave A Reply
error: Content is protected !!