വീട്ടിലിരുന്ന് പരീക്ഷ; മിന്നൽ പരിശോധന നടത്തി അധ്യാപകർ ഞെട്ടിച്ചു

വീട്ടിലിരുന്ന് പരീക്ഷ; മിന്നൽ പരിശോധന നടത്തി അധ്യാപകർ ഞെട്ടിച്ചു

നേ​മം: പരീക്ഷ എഴുതി കൊണ്ടിരിക്കുന്നവരുടെ വീട്ടിൽ എത്തി പരിശോധന നടത്തി അധ്യാപകർ. ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാണ് ഇത്തവണ ഒ​ന്നാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ. വി​ക്ട​റി ബോ​യ്സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ. രാ​ത്രി ഏ​ഴി​നു​ശേ​ഷം അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും പ​രീ​ക്ഷ​യ്ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ് വിദ്യാർഥികൾക്ക് ആത്മ വിശ്വാസം പകർന്നു.

ര​ണ്ട് ഡി​വി​ഷ​നു​ക​ൾ​ക്ക് ഒ​രു അ​ധ്യാ​പ​ക​ൻ എ​ന്ന രീ​തി​യി​ൽ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ദി​നേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ർ വി​ടു​ക​ളി​ലെ​ത്തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ന്ന​ത്. പ​രീ​ക്ഷ ചു​മ​ത​ല​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ രാ​ത്രി ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ​യു​ള്ള സ​മ​യം പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ എത്തി പത്ത് മിനിറ്റോളം അവിടെ ചിലവാഴിച്ചു. കുട്ടികൾക്ക് വേറിട്ട അനുഭവമായി.

 

Leave A Reply
error: Content is protected !!