നിർമാതാവ് ഷാഹുൽ ഹമീദ് മരിക്കാറിന്റെ മകന്റെ വിവാഹത്തിൽ പങ്കു ചേർന്ന് മമ്മൂട്ടിയും ദുൽഖറും

നിർമാതാവ് ഷാഹുൽ ഹമീദ് മരിക്കാറിന്റെ മകന്റെ വിവാഹത്തിൽ പങ്കു ചേർന്ന് മമ്മൂട്ടിയും ദുൽഖറും

കൊച്ചി: പ്രശസ്ത സിനിമാ നിർമ്മാതാവായ ഷാഹുൽ ഹമീദ് മരിക്കാറിന്റെ മകൻ മസൂദ് വിവാഹിതനായി. ഫാത്തിമ ആണ് വധു. എറണാകുളം ഹായത്തു ഹോട്ടലിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ നടന്നതു . ചടങ്ങിൽ നടൻ മമ്മൂട്ടിയും ദുൽഖർ സൽമ്മാനും പങ്കെടുത്തു

മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം സുൽഫത്തും എത്തിയിരുന്നു . വെള്ള ഷർട്ടിലാണ് അച്ഛനും മകനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ‘മാസ്സ് എൻട്രി കിടിലൻ ലുക്ക്‌. ദുൽഖർ പൊളി ഡ്രസ്സ്‌ കോഡ്, വയസ് ഇങ്ങനെ പോകും പ്രായം റിവൈസും’ എന്നൊക്കെയാണ് കമന്റുകൾ.

Leave A Reply
error: Content is protected !!