തേനീച്ചക്കൂട്ടത്തെ കൈയിലെടുത്ത് മാറ്റുന്ന ധീര വനിത ; വിഡിയോ വൈറൽ

തേനീച്ചക്കൂട്ടത്തെ കൈയിലെടുത്ത് മാറ്റുന്ന ധീര വനിത ; വിഡിയോ വൈറൽ

തേനീച്ച വളർത്തൽ സ്വയം തൊഴിലാക്കി മാറ്റുന്നവർ നിരവധിയുണ്ട് . വളരെ എളുപ്പമെന്ന് തോന്നുമെങ്കിലും വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ ജീവന് വരെ ഭീഷണിയാകുന്നതാണ് ഇവയുടെ സംരക്ഷണം.അതെ സമയം ഒരു സ്ത്രീ ഒരു തേനീച്ചക്കോളനിയെ ആകെത്തന്നെ മാറ്റി സ്ഥാപിക്കുന്ന വിഡിയോ ആണിപ്പോൾ  സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് . ‘texasbeeworks’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിഡിയോ പങ്കു വെച്ചിരിക്കുന്നത് .

വീഡിയോയുടെ അടിക്കുറിപ്പിൽ, തേനീച്ച വളർത്തുന്നയാൾ ഒരാളുടെ തോട്ടത്തിലെ മേശയില്‍ താമസമാക്കിയ തേനീച്ചക്കൂട്ടത്തെ അവിടെ നിന്നും മാറ്റാന്‍ തന്നെ വിളിച്ചു എന്നും കുറിച്ചിട്ടുണ്ട് .

എറിക്ക തോംസണ്‍ എന്ന ഈ സ്ത്രീ തന്‍റെ കൈ മാത്രം ഉപയോഗിച്ചാണ് ആ തേനീച്ചക്കൂട്ടത്തെയാകെ മാറ്റുന്നത് എന്നതാണ് കൗതുകമുണർത്തുന്നത് . ‘texasbeeworks’ എന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ഇതുപോലെയുള്ള പല വീഡിയോകളും എറിക്ക പങ്കുവയ്ക്കാറുണ്ട്. കൂടാതെ ഐജി ടിവിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

വീടിന്റെ മുറ്റത്ത് ഒരു മേശയ്ക്കടിയിയിലെ തേനീച്ചക്കോളനി വീഡിയോയില്‍ കാണാം. തേനീച്ചകളെ യാതൊരു സംരക്ഷണ ഉപകരണവുമില്ലാതെ നിലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു തേനീച്ചപ്പെട്ടിയിലേക്ക്  എറിക്ക നീക്കുന്നതാണ് കാണാൻ കഴിയുന്നത് .മേശയിൽ നിന്ന് മാറ്റാന്‍ സ്പ്രേ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. എറിക്ക തേനീച്ചപ്പെട്ടി ഉയർത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം.

അതെ സമയം ഐജിടിവി പങ്കുവച്ച ഈ വീഡിയോ കണ്ടത് അഞ്ച് ലക്ഷത്തിലധികം പേരാണ് .നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്ക് കമന്‍റുമായി എത്തിയിരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് തേനീച്ച അവരെ ഉപദ്രവിക്കാത്തത് എന്ന് എനിക്കിനിയും മനസിലായിട്ടില്ല എന്നാണ് മറ്റൊരാളുടെ ചോദ്യം .

Leave A Reply
error: Content is protected !!