ഭർത്താവ് വീട് വൃത്തികേടാക്കുന്നു ; എത്രയും വേഗം ഓഫീസിലേക്ക്​ വിളിപ്പിക്കണം : ബോസിനോട്​ യുവതി

ഭർത്താവ് വീട് വൃത്തികേടാക്കുന്നു ; എത്രയും വേഗം ഓഫീസിലേക്ക്​ വിളിപ്പിക്കണം : ബോസിനോട്​ യുവതി

കോവിഡ്​ മഹാമാരിയിലെ പ്രതിസന്ധി മൂലം സർക്കാർ ഓഫീസുകൾ മുതൽ സ്വകാര്യ കമ്പനികളിൽ വരെ ‘വർക്​ ഫ്രം ഹോം’ സ​മ്പ്രദായം നിലവിൽ വന്നിരുന്നു .’വർക്ക്​ ​ഫ്രം ഹോം’ ആണ് മികച്ചതെന്ന് ചൂണ്ടിക്കാട്ടി നിരവധി ഐടി ജീവനക്കാർ ഓഫീസ് ജോലി ഉപേക്ഷിച്ചതായ വാർത്തകളും പ്രചരിച്ചിരുന്നു .എന്നാൽ വീട്ടിൽ നിന്നും ജോലിയെടുക്കാൻ തുടങ്ങിയതിൽ പിന്നെ ഒട്ടും പ്രഫഷനൽ അല്ലാതായി മാറുന്നവരുണ്ടെന്ന വസ്തുത പുറത്തെത്തിച്ചിരിക്കുകയാണ്​ വീട്ടമ്മ.

തങ്ങളുടെ വീട്​ വൃത്തിയായിരിക്കാനായി ഭർത്താവിനെ വീണ്ടും ഓഫീസിലേക്ക്​ വിളിക്കണമെന്ന്​ മുതലാളിയോട്​ ആവശ്യപ്പെട്ടിരിക്കുകയാണ്​​ യുവതി. ആർ.പി.ജി ഗ്രൂപ്പ്​ ചെയർമാനായ ഹർഷ്​ ഗോയങ്കയാണ്​ യുവതിയുടെ വിചിത്രമായ ആവശ്യം​ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്​. ഭർത്താവ്​ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചതാണെന്നും കോവിഡ്​ ചട്ടങ്ങൾ പാലിക്കുമെന്നും യുവതി ബോസിന്​ ഉറപ്പുനൽകുന്നു.

‘വർക്​ ഫ്രം ഹോം ഇനിയും ​ തുടർന്നാൽ അത്​ ഞങ്ങളുടെ ദാമ്പത്യത്തെ ബാധിക്കും. ദിവസം 10 തവണയാണ്​ അദ്ദേഹം കാപ്പി കുടിക്കുന്നത്​. വിവിധ റൂമുകളിൽ ഇരുന്ന്​ അവിടെയെല്ലാം നാശമാക്കും ഇടക്കിടെ​ ഭക്ഷണം ചോദിച്ച്​ കൊണ്ടിരിക്കും. ജോലിക്കിടെ വരുന്ന കോളുകൾക്കിടെ ഉറക്കം തൂങ്ങുന്നത്​ വരെ ഞാൻ കണ്ടിട്ടുണ്ട്​’ . തന്‍റെ വീടിന്‍റെ വൃത്തി വീണ്ടെടുക്കാൻ ഭർത്താവിനെ എത്രയും വേഗം ഓഫീസിലേക്ക്​ മടക്കി വിളിക്കണമെന്ന്​ പറഞ്ഞാണ്​ അവർ അവസാനിപ്പിക്കുന്നത്​.

അതെ സമയം ഗോയങ്ക പങ്കുവെച്ച ട്വീറ്റ്​ ഇപ്പോൾ വൈറലായിരിക്കുകയാണ് . നിരവധി പേരാണ് പോസ്റ്റിന്​ ലൈക്കടിച്ചത് .

Leave A Reply
error: Content is protected !!