സഫാരിയിൽ ചാടിക്കയറി ചീറ്റപ്പുലി ; സെല്‍ഫിയെടുത്ത് യുവതി ; വൈറലായി വിഡിയോ

സഫാരിയിൽ ചാടിക്കയറി ചീറ്റപ്പുലി ; സെല്‍ഫിയെടുത്ത് യുവതി ; വൈറലായി വിഡിയോ

കരയിൽ ഏറ്റവും വേഗതയിൽ കുതിക്കുന്ന ജീവിയാണ്‌ ചീറ്റപ്പുലി. ഒരു സഫാരി വാഹനത്തില്‍ ചാടിക്കയറിയ ചീറ്റപ്പുലിയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടാന്‍സാനിയയില്‍ നിന്നാണ് ഈ അമ്പരപ്പിക്കുന്ന കാഴ്ച. ടാന്‍സാനിയയിലെ സെറങ്ങറ്റി വന്യജീവി സങ്കേതത്തില്‍ എത്തിയ വിനോദ സഞ്ചാരിയായ ഒരു യുവതി സഞ്ചരിച്ച സഫാരി വാഹനത്തിലാണ് ചീറ്റപ്പുലി ചാടിക്കയറിയത്.

ഈ സമയത്ത് മനോധൈര്യം കൈവിടാതെ യുവതി ചീറ്റപ്പുലിയോടൊപ്പം ഒരു സെല്‍ഫിയും എടുത്തു. യുവതി പകര്‍ത്തിയ സെല്‍ഫി വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ കയ്യടക്കിയത് .അതെ സമയം കാറിന്‍റെ പിന്നില്‍ നിന്നുകൊണ്ട് ചുറ്റുമുള്ള കാഴ്ചകള്‍ കാണുന്ന പുലിയെയും വീഡിയോയില്‍ കാണാം. കുറച്ച് സമയത്തിന് ശേഷം പുലി കാറിനു മുകളില്‍ നിന്ന് താഴെ ഇറങ്ങുന്നതും ദൃശ്യമാണ് .

Leave A Reply
error: Content is protected !!