ആളില്ലാ വിമാനത്തിൽ വൈറൽ ഗാനത്തിന് ചുവടുവെച്ച് എയർഹോസ്റ്റസ്

ആളില്ലാ വിമാനത്തിൽ വൈറൽ ഗാനത്തിന് ചുവടുവെച്ച് എയർഹോസ്റ്റസ്

സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ശ്രീലങ്കൻ ഗായിക യോഹാനി ദിലോക ഡി സിൽവയുടെ ‘മനികെ മാഗെ ഹിതെ’ എന്ന ഗാനത്തിന് ചുവട് വെച്ച് ഇൻഡിഗോ വിമാനത്തിലെ എയർ ഹോസ്റ്റസ്. ആളില്ലാ വിമാനത്തിലാണ് യോഹാനിയുടെ ഗാനത്തിന് ചുവടുവെച്ച് എയർ ഹോസ്റ്റസ് വൈറലായിരിക്കുന്നത് .

അതെ സമയം നിരവധി പേരാണ് വീഡിയോ ഇതിനകം തന്നെ കണ്ടിരിക്കുന്നത്. ആയത് ഉർഫ് അഫ്രീൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിർത്തിയിട്ടിരിക്കുന്ന വിമാനത്തിനകത്ത് നിന്നു കൊണ്ടാണ് എയർ ഹോസ്റ്റസ് ഗാനത്തിനൊപ്പം ചുവടുവെക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത് .മണിക മാഗെ ഹിതെ എന്ന ഗാനം 2020ലാണ് പുറത്തിറക്കുന്നത്. യോഹാനിയുടെ കവർ വേർഷനോടെയാണ് ഇത് വൈറലാകുന്നത്.

Leave A Reply
error: Content is protected !!