ചടങ്ങുകളിൽ മാത്രം ഒതുങ്ങി തൃക്കാക്കര തിരുവോണാഘോഷം

ചടങ്ങുകളിൽ മാത്രം ഒതുങ്ങി തൃക്കാക്കര തിരുവോണാഘോഷം

തിരുവോണാഘോഷം ഇത്തവണയും ആചാരങ്ങൾ മാത്രമാക്കി ചുരുക്കി തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രം. കൊവിഡ് മഹാമാരിയെ തുടർന്നാണ് തിരുവോണ സദ്യ ഉൾപെടെയുള്ള വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയത്. മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് വരവേല്‍ക്കുന്നതായിരുന്നു ഓണനാളിലെ ചടങ്ങുകളില്‍ പ്രധാനം.  ണത്തിന്‍റെ ഐതിഹ്യങ്ങളോടും ആചാരങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു കേരളത്തിലെ ഏക വാമനക്ഷേത്രമായ തൃക്കാക്കരയിലെ ഓണാഘോഷം.

തിരുവോണമെന്ന മഹോത്സവത്തെ തിരുവോണത്തിന്റെ നാട് ഇത്തവണയും ആഘോഷമില്ലാതെയാണ് വരവേറ്റത്. ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കിയെങ്കിലും ആചാരങ്ങൾ അതിന്റെ തനിമയോടെ തന്നെ തുടർന്നു. രാവിലെ മഹാബലിയെ വാമനൻ എതിരേൽക്കുന്ന പ്രതീകത്മക ചടങ്ങ് നടന്നു. കേരളത്തിലെ ഏക വാമനക്ഷേത്രമായ തൃക്കാക്കരയിലെ ഓണാഘോഷം. ഓണനാളില്‍ പ്രജകളെ കാണാനെത്തിയ മഹാബലി സങ്കല്‍പ്പത്തെ വാമനന്‍ സ്വീകരിച്ചാനയിച്ചു. വാമനനെ ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച ശേഷമാണ് മഹാബലി പ്രജകളെ കാണാനിറങ്ങുന്നതെന്നാണ് വിശ്വസം.

മഹാമാരിക്കാലത്തെ ഓണമായത് കൊണ്ട് തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ക്ഷേത്രത്തിൽ പതിവ് തിരക്കും ഉണ്ടായിരുന്നില്ല.കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഒമ്പത് ആനപ്പുറത്തുള്ള പതിവ് പൂരം ഇത്തവണ ഒരാനപ്പുറത്തായി ചുരുങ്ങി. ഓണസദ്യയും ഒഴിവാക്കി.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരുവോണനാളില്‍ തൃക്കാക്കരയപ്പനെ കാണാനെത്തി.

Leave A Reply
error: Content is protected !!