അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം

അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം

അവിട്ടത്തിൻ നാൾ കഴിക്കേണ്ട അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണമെന്നാണ്. ഇതുണ്ടാക്കുന്ന പ്രക്രിയ തിരുവോണരാത്രിയിലേ തുടങ്ങും. മിച്ചം വന്ന കൂട്ടാനെല്ലാം കലർത്തി വയ്ക്കും. പിറ്റേന്ന് അല്പം പുളിച്ച ഈ വിഭവത്തെ ഒന്നു ചൂടാക്കിയാൽ പഴങ്കൂട്ടാനായി. അതു അവിട്ടത്തുന്നാൾ പഴങ്കഞ്ഞിയോടൊപ്പം കഴിക്കും. അല്ലെങ്കിൽ ഈ ചോറും കറികളും ഒരുമിച്ചാക്കി ചൂടാക്കും. ഇതാണ് അവിട്ടക്കട്ട. ഇതിനു കട്ടി കൂടുതലാണ്.

അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിച്ചു കഴിക്കണമെന്നല്ല, അതു കഴിച്ചാൽ നല്ല ശക്തിയുണ്ടാവുമെന്നാണ് പറയുന്നത്. അതായിരുന്നു പഴമക്കാരുടെ ആരോഗ്യ രഹസ്യം .

ആറാം ഓണത്തിന്നു കറി വയ്ക്കാൻ അരിവാളെടുത്തു ചപ്പു പറിക്കാനിറങ്ങുന്ന പോലെ കാടിയോണമായും ആഘോഷിക്കാറുണ്ട്. തിരുവോണത്തിലെ കൊഴുത്ത കഞ്ഞിവെള്ളത്തിൽ ആറാമോണം വരെയുള്ള , മിച്ചം വരുന്ന കൂട്ടാനുകൾ കുറേശ്ശേ ചേർത്തു വയ്ക്കും. ചതയത്തിൻ നാൾ ഇതിന്റെ തെളിയൂറ്റി പകരം അന്നത്തെ അരി കഴുകിയ കാടി വെള്ളം ഒഴിച്ചു വയ്ക്കും. ആറാമോണത്തിനു ഇതിൽ ചമ്പാ പച്ചരിയിട്ടു കഞ്ഞിയുണ്ടാക്കുന്നതാണ് കാടി. കുടിച്ചാൽ തുടുതുടാന്നിരിക്കും.

Leave A Reply
error: Content is protected !!