പഴമക്കാരുടെ ഓണം

പഴമക്കാരുടെ ഓണം

ഓണവുമായി ബന്ധപ്പെട്ടു ചില ആചാരങ്ങളും പഴമക്കാർ മുറ തെറ്റാതെ അനുഷ്ഠിച്ചിരുന്നു. മുറ്റത്തു പൂക്കളമൊരുക്കുന്നതും പൂമുഖത്തു തൃക്കാക്കരയപ്പനെ പൂജിക്കുന്നതും മച്ചിനകത്തു കാരണവന്മാർക്കു വച്ചു കൊടുക്കുന്നതും ഇളമുറകൾക്കു കോടി കൊടുക്കുന്നതുമൊക്കെ  ഓണത്തിനു പണ്ടുള്ളവർ ചെയ്തുവന്നിരുന്ന ആചാരങ്ങളാണ്. കേരളത്തിൽ പലയിടത്തും ആചാരങ്ങൾ അനുഷ്ഠിക്കുന്ന രീതിയിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും തത്ത്വം ഒന്നുതന്നെ.

ഓണദിവസം അനുഷ്ഠിച്ചിരുന്ന മറ്റൊരു ആചാരമാണു ‘കാരണവന്മാർക്കു കൊടുക്കൽ’ എന്നത്. ഓണം ആഘോഷിക്കാൻ എത്ര വലിയ സദ്യയുണ്ടാക്കിയാലും മൺമറഞ്ഞു പോയ ഗുരുകാരണവന്മാരെ അനുസ്മരിച്ച് അവർക്കു വേണ്ടി എന്നു സങ്കൽപിച്ച് അൽപം സമർപ്പിച്ച് ആരാധിക്കുന്ന രീതി മുൻപു പല വീടുകളിലും ഉണ്ടായിരുന്നു.

കുടുംബനാഥൻ ഇളമുറക്കാർക്കു നൽകുന്നത്. എല്ലാവർക്കും ഗൃഹനാഥന്റെ കയ്യിൽനിന്ന് ഓണക്കോടി കിട്ടും. അങ്ങനെ രാജാവിനെയും ഈശ്വരനെയും മൺമറഞ്ഞുപോയവരെയും ഇളമുറകളെയും ആരാധിക്കുക എന്ന മഹത്തായ തത്ത്വം ഓണത്തിന്റെ ഈ ആചാരങ്ങളിലുണ്ട്. തിരുവോണം തിരുതകൃതി തന്നെയാണ്. പണ്ടു കാലത്ത് ജന്മിഗൃഹങ്ങളുടെ മുറ്റത്തും കോലായിലുമായി ആകെ തിരക്കായിരിക്കും. ഓണകാഴ്ച കൊണ്ടു വരുന്നവരുടെയും ഓണപ്പുടവ വാങ്ങിപ്പോകുന്നവരുടെയും കോലാഹലങ്ങൾ. നടുമുറ്റങ്ങളിൽ ഓണക്കോടിയുടുത്തു പകിട്ടു നോക്കുന്ന കുട്ടികൾ. അടുക്കളയിൽ സദ്യയൊരുക്കുന്നതിന്റെ മേളാങ്കം.

Leave A Reply
error: Content is protected !!