ശ്രീ തൃക്കാക്കരയപ്പൻ (വാമനമൂർത്തി)

ശ്രീ തൃക്കാക്കരയപ്പൻ (വാമനമൂർത്തി)

തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ പ്രധാന പ്രതിഷ്ഠയായി വരുന്ന രാജ്യത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മഹാബലിയ്ക്ക് മൂന്നടി മണ്ണ് ദാനം ചെയ്ത് അദ്ദേഹത്തെ അനുഗ്രഹിയ്ക്കുന്ന ഭാവമാണ് ഭഗവാന്.

നാലടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് തൃക്കാക്കരയപ്പൻ കുടികൊള്ളുന്നത്. വാമനഭാവമാണെങ്കിലും വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ഭഗവാന് പാൽപ്പായസം, അപ്പം, അട, ഉദയാസ്തമനപൂജ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

Leave A Reply
error: Content is protected !!