തൃക്കാക്കരയിലെ ഓണാഘോഷം

തൃക്കാക്കരയിലെ ഓണാഘോഷം

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്.

ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നു കൂടിയാണ് തൃക്കാക്കര ക്ഷേത്രം.

തിരുവോണം ഉല്‍സവമായി ആഘോഷിക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇത്തവണ തീര്‍ത്തും ലളിതമായിരുന്നു ആഘോഷങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഉല്‍സവം ആഘോഷങ്ങള്‍ കുറച്ച് ചടങ്ങുകളിലൊതുങ്ങി. മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് വരവേല്‍ക്കുന്നതായിരുന്നു ഓണനാളിലെ ചടങ്ങുകളില്‍ പ്രധാനം. ഓണത്തിന്‍റെ ഐതിഹ്യങ്ങളോടും ആചാരങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു കേരളത്തിലെ ഏക വാമനക്ഷേത്രമായ തൃക്കാക്കരയിലെ ഓണാഘോഷം. ഓണനാളില്‍ പ്രജകളെ കാണാനെത്തിയ മഹാബലി സങ്കല്‍പ്പത്തെ വാമനന്‍ സ്വീകരിച്ചാനയിച്ചു. വാമനനെ ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച ശേഷമാണ് മഹാബലി പ്രജകളെ കാണാനിറങ്ങുന്നതെന്നാണ് വിശ്വസം.

Leave A Reply
error: Content is protected !!