ശുചിത്വ പക്ഷാചരണത്തിന് തുടക്കം കുറിച്ചു

ശുചിത്വ പക്ഷാചരണത്തിന് തുടക്കം കുറിച്ചു

മാഹി: നെഹ്റു യുവകേന്ദ്രയും പള്ളൂർ കൊയ്യോട്ടുതെരു പ്രഭാ മഹിളാ സമാജവും സംയുക്തമായി ശുചിത്വ പക്ഷാചരണത്തിന് തുടക്കമായി. പള്ളൂർ കൊയ്യോട്ടുതെരുവിൽ നടന്ന ചടങ്ങ് രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യുവാക്കളെ രാജ്യവികസനത്തിനായി പ്രാപ്തരാക്കുകയും അതിനായുള്ള പ്രവർത്തനങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് നെഹ്രു യുവകേന്ദ്ര ചെയ്യുന്നതെന്ന് എം.എൽ.എ പറഞ്ഞു.

ആഗസ്റ്റ് 1 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിവിധ തരത്തിലുള്ള പരിപാടികളാണ് നെഹ്രു യുവകേന്ദ്ര ഇവിടെ സംഘടിപ്പിക്കുന്നത്. നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ. രമ്യ അദ്ധ്യക്ഷത വഹിച്ചു. സാവിത്രി നാരായണൻ, ജസ്ന എന്നിവർ സംസാരിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!