റോഡ് ചളി പുതഞ്ഞ നിലയിൽ; ജനങ്ങൾ ദുരിതത്തിൽ

റോഡ് ചളി പുതഞ്ഞ നിലയിൽ; ജനങ്ങൾ ദുരിതത്തിൽ

സുൽത്താൻബത്തേരി: റോഡ് മുഴുവൻ ചളി പുതഞ്ഞ നിലയിൽ. മഴ ശക്തിപ്പെട്ടാൽ പിന്നെ പുഴവെള്ളം വീടുകളിലേക്ക് വരെ ഇവിടെ ഒലിച്ചെത്തും. വർഷകാലം ആരംഭിച്ചതോടെ നരകതുല്യമായി തീർന്നിരിക്കുകയാണ് അഞ്ച് സെന്റ് കോളനിയിലെ 11 കുടുംബങ്ങളുടെ ജീവിതം.നൂൽപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട കല്ലുമുക്ക് അഞ്ച് സെന്റ് കോളനിക്കാർക്ക് കഴിഞ്ഞ ഏഴു വർഷമായി ഇവർ ഈ ദുരിതം അനുഭവിക്കുന്നു.

വർഷകാലം തുടങ്ങിയാൽ പിന്നെ ആധിയാണ് ഇവിടത്തെ കുടുംബങ്ങൾക്ക്. കല്ലൂർ കല്ലുമുക്ക് റോഡിൽ നിന്നാണ് കോളനിയിലേക്ക് എത്താനുള്ള വഴി. മുന്നൂറ് മീറ്ററോളം വരുന്ന വഴി മഴക്കാലം തുടങ്ങുന്നതോടെ ചളിക്കുളമായി മാറും. മുട്ടൊപ്പം ചളി നിറഞ്ഞ റോഡിലൂടെ നടന്നുവേണം വീട്ടിലെത്താൻ.ഇതിനെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Leave A Reply
error: Content is protected !!