കോവിഡ് ഭീതി ഒഴിയുന്നില്ല

കോവിഡ് ഭീതി ഒഴിയുന്നില്ല

മ​ല​പ്പു​റം: ജി​ല്ല​യിൽ ഞാ​യ​റാ​ഴ്​ച 3,770 പേർ കൊ​വി​ഡ് ബാ​ധി​ത​രാ​യി. 15.98 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ കൊ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നിരക്ക് എന്ന് ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സർ ഡോ. കെ. സ​ക്കീ​ന വ്യക്തമാക്കി. 2,871 പേർ വി​ദ​ഗ്​ധ പ​രി​ച​ര​ണ​ത്തി​നു ശേ​ഷം വൈ​റ​സ് വി​മു​ക്ത​രാ​യി.

ഇ​തോ​ടെ ജി​ല്ല​യിൽ കൊവി​ഡ് വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 3,79,878 പേ​രാ​യ​താ​യും ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സർ വ്യ​ക്ത​മാ​ക്കി.രോ​ഗി​ക​ളു​മാ​യി സ​മ്പർ​ക്ക​ത്തി​ലേർ​പ്പെ​ട്ട് വൈ​റ​സ് ബാ​ധി​ത​രാ​കു​ന്ന​വർ വർധിക്കുന്ന സ്ഥി​തി ജി​ല്ല​യിൽ തു​ട​രു​ക​യാ​ണ്. ഇ​ത്ത​ര​ത്തിൽ 3,676 പേർ​ക്കാ​ണ് ഞാ​യ​റാ​ഴ്​ച രോ​ഗ​ബാ​ധ​ ഉണ്ടായിരിക്കുന്നത്.

Leave A Reply
error: Content is protected !!