സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് കോവിഡ് സ്ഥിരീകരിച്ചു

സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് കോവിഡ് സ്ഥിരീകരിച്ചു

സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ലണ്ടൻ സ്പിരിറ്റിന്റെ മുഖ്യ പരിശീലകനായിരുന്നു അദ്ദേഹം. ഈ ടീമിലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷെയിൻ വോൺ നിലവിൽ സ്വയം ഐസൊലേഷനിൽ ആണ്.

ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് ശേഷം, ഷെയ്ൻ ടെസ്റ്റ് നടത്തുകയും അതിലൂടെ പോസറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹം ഇപ്പോൾ പിസിആർ ഫലത്തിനായി കാത്തിരിക്കുകയാണ്.

1992-നും 2007-നും ഇടയിൽ 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയ 51-കാരനായ മുൻ ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നർ ഇന്നലെ ലണ്ടന്‍ സ്പിരിറ്റും സതേണ്‍ ബ്രേവും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിനു മുന്‍പ് ആണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

Leave A Reply
error: Content is protected !!