ഒളിമ്പിക്സ് ഓട്ടത്തിൽ ഏറ്റവും വേഗതയേറിയ താരമായി എലെയ്ൻ തോംസൺ

ഒളിമ്പിക്സ് ഓട്ടത്തിൽ ഏറ്റവും വേഗതയേറിയ താരമായി എലെയ്ൻ തോംസൺ

 

ടോക്കിയോ: ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ൻ തോംസൺ. വനിതകളുടെ 100 മീറ്റർ ഫൈനലിൽ ഒളിമ്പിക്സ് റെക്കോർഡോടെയാണ് എലെയ്ൻ സ്വർണം നേടിയത്. 10.61 സെക്കന്റിലാണ് എലെയ്ൻ തോംസൺ ഓടിയെത്തിയിരിക്കുന്നത് .

33 വർഷം പഴക്കമുള്ള റെക്കോർഡാണ് എലെയ്ൻ തകർത്തത്. റിയോ ഒളിമ്പിക്സിൽ സ്പ്രിന്റ് ഇനങ്ങളിൽ താരം രണ്ട് സ്വർണം നേടിയിരുന്നു. കൂടാതെ 4×100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ സംഘത്തിലും ഉണ്ടായിരുന്നു എലെയ്ൻ തോംസൺ.

Leave A Reply
error: Content is protected !!