ടോപ് ഓര്‍ഡർ ചതിച്ചു: രണ്ടാം ടി20യിൽ പാകിസ്ഥാനെതിരെ വിൻഡീസിന് തോൽവി

ടോപ് ഓര്‍ഡർ ചതിച്ചു: രണ്ടാം ടി20യിൽ പാകിസ്ഥാനെതിരെ വിൻഡീസിന് തോൽവി

ആദ്യ ടി20 മഴ മൂലം തടസപ്പെട്ടതിന് ശേഷം വിൻഡീസ് പാകിസ്ഥാൻ രണ്ടാം ടി20യിൽ പാക്കിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ എട്ട് റൺസിനാണ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വിൻഡീസിന് നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടാനേ കഴിഞ്ഞൊള്ളു.

158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് തുടക്കം തന്നെ മോശം ആയിരുന്നു.ടോപ് ഓര്‍ഡർ താരങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാഞ്ഞത് ടീമിന് തിരിച്ചടിയായി. പൂരന്റെ ഒറ്റയാള്‍ പോരാട്ടമാണ് വിൻഡീസിൻറെ സ്‌കോർ 150ൽ എത്തിച്ചത്.എവിന്‍ ലൂയിസ്(35), ക്രിസ് ഗെയിൽ(16), ഷിമ്രൺ ഹെറ്റ്മ്യര്‍(17) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാഞ്ഞത് ടീമിന് തിരിച്ചടിയായി. നിക്കോളാസ് പൂരം പുറത്താകാതെ 62 റൺസ് നേടി.

പാക്കിസ്ഥാനുവേണ്ടി ക്യാപ്റ്റൻ ബാബർ അസം 40 പന്തിൽ 51 റൺസ് നേടിയപ്പോൾ മുഹമ്മദ് റിസ്വാൻ 36 പന്തിൽ 46 റൺസ് നേടി. വിൻഡീസിന് വേണ്ടി ഹോൾഡർ നാല് ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റും ബ്രാവോ നാല് ഓവറിൽ 24 ന് രണ്ട് വിക്കറ്റും നേടി.

Leave A Reply
error: Content is protected !!