ആറന്മുളയിൽ പതിമൂന്ന് കാരിയെ പീഡിപ്പിച്ച സംഭവം; രണ്ട് പേർ പോലീസ് പിടിയിൽ

ആറന്മുളയിൽ പതിമൂന്ന് കാരിയെ പീഡിപ്പിച്ച സംഭവം; രണ്ട് പേർ പോലീസ് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കായകുളം സ്വദേശികളായ ഷിബിൻ, മുഹമ്മദ് ഷിറാസ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ അമ്മയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടിയെ സ‍ർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് വൈകീട്ട് തന്നെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത് രണ്ടാനച്ഛനാണ്. പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം പെൺകുട്ടില്‍ വീട്ടിൽ തിരിച്ചെത്തി. അസ്വഭാവികതകൾ കാണിച്ച കുട്ടിയെ കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചു. പഞ്ചായത്ത് അംഗമാണ് ഈ പൊലീസിനെ വിവരം അറിയിച്ചത്. അമ്മയ്ക്ക് പുറമെ ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവറിനും സുഹൃത്തിനുമെതിരെയാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!