ജഡ്‌ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം ; സംഭവം ഉത്തര്‍പ്രദേശിൽ

ജഡ്‌ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം ; സംഭവം ഉത്തര്‍പ്രദേശിൽ

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ജഡ്ജിക്ക് നേരെ വധശ്രമം. ജാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് യുപിയിലും പുതിയ സംഭവം . ഫത്തേപുര്‍ ജില്ലാസെഷന്‍സ് കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത് .

വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രയാഗ് രാജില്‍ നിന്ന് ഫത്തേപുരിലേക്ക് മടങ്ങിവരികയായിരുന്ന ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാന്റെ വാഹനത്തില്‍ അമിതവേഗതയിൽ [പാഞ്ഞ ഇന്നോവ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. മുഹമ്മദ് അഹമ്മദ് ഖാന്‍ ഇരുന്ന വശത്തേക്ക് അക്രമി നിരവധി തവണ വാഹനമിടിച്ച് കയറ്റാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു .

എന്നാൽ നിസ്സാര പരിക്കുകളോടെയാണ് മുഹമ്മദ് ഖാന്‍ രക്ഷപ്പെട്ടത് .അപകടത്തിൽ മുഹമ്മദ് ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

കോഖ്രാജ് പ്രദേശത്ത് വെച്ചാണ് വധശ്രമo നടന്നത് . സംഭവത്തില്‍ ജഡ്ജ് കോഖ്രാജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളോടിച്ചിരുന്ന കാര്‍ പിടിച്ചെടുക്കുകയും ചെയ്തു . അന്വേഷണം പുരോഗമിക്കുന്നുണ്ട് .

Leave A Reply
error: Content is protected !!