പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വാഹനങ്ങള്‍ ജപ്തി ചെയ്യാൻ ഉത്തരവിട്ടു

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വാഹനങ്ങള്‍ ജപ്തി ചെയ്യാൻ ഉത്തരവിട്ടു

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനം ഉൾപ്പടെ ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്യാൻ സബ്‌കോടതിയുടെ ഉത്തരവ്. പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ വൈകിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പത്തനംതിട്ടയിലെ ബി-1, ഡി-1 റിങ് റോഡിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തുവിന് നന്നുവക്കാട് കല്ലുപുരക്കല്‍ പി ടി കുഞ്ഞമ്മയ്ക്ക് കോടതി അനുവദിച്ച നഷ്ടപരിഹാരം കെട്ടിവെയ്ക്കുന്നതിലാണ് വീഴ്ച സംഭവിച്ചത്. 2010 ജനുവരിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് 2012 മാര്‍ച്ചില്‍ കോടതി കൂടുതല്‍ നഷ്ടപരിഹാരം അനുവദിച്ച്‌ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ 2018-ല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.

Leave A Reply
error: Content is protected !!