അതിർത്തി സംഘർഷം; ഇന്ത്യ ചൈന സൈനിക ചർച്ച ഇന്ന്

അതിർത്തി സംഘർഷം; ഇന്ത്യ ചൈന സൈനിക ചർച്ച ഇന്ന്

ഇന്ത്യയും ചൈനയും തമ്മിലുള്ള പന്ത്രണ്ടാം വട്ട കോര്‍പ്‌സ്-കമാന്‍ഡര്‍ തല സൈനിക ചര്‍ച്ച ഇന്ന് . മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണു വീണ്ടുമൊരു ചര്‍ച്ച നടക്കുന്നത്. ചൈനീസ് ഭാഗമായ മോൾഡോയിൽ രാവിലെ 10:30 നാണ് ഇരു സേനാ വിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിലുള്ള ചർച്ച.

കൈയേറ്റ മേഖലകളിലെ പിന്മാറ്റം അടക്കമുള്ള മുൻ ധാരണകൾ പാലിയ്ക്കാത്തതിലുള്ള അടുത്ത അത്യപ്തി ഇന്ത്യ ചർച്ചയിൽ ഉന്നയിക്കും.എപ്രിൽ 9 നായിരുന്നു ഇരു സേനാവിഭാഗങ്ങളുടെയും കമാൻഡർമാർ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

Leave A Reply
error: Content is protected !!