30 ശതമാനം റിബേറ്റിന് പുറമേ മറ്റ് ആനുകൂല്യങ്ങളും, ഓണം ഖാദി മേളയ്ക്ക് ആലപ്പുഴ ജില്ലയിൽ തുടക്കമായി

30 ശതമാനം റിബേറ്റിന് പുറമേ മറ്റ് ആനുകൂല്യങ്ങളും, ഓണം ഖാദി മേളയ്ക്ക് ആലപ്പുഴ ജില്ലയിൽ തുടക്കമായി

ആലപ്പുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറെ ഈ വർഷത്തെ ഓണം ഖാദി മേള യുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനോട് ചേർന്നുള്ള ഖാദിഗ്രാമ സൗഭാഗ്യയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ആദ്യവില്പന നിർവഹിച്ചു. നഗരസഭാ കൗൺസിലർ അജേഷ് , പ്രോജക്ട് ഓഫീസർ എം ജി ഗിരിജ, ബി. സബീന എന്നിവർ സംസാരിച്ചു. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന ഖാദി തൊഴിലാളികൾക്ക് മുടങ്ങാതെ കൂലി നൽകുന്നതിന് ബോർഡ് ചില കോവിഡ് സാന്ത്വന പദ്ധതികൾ നടപ്പിലാക്കി വരുകയാണ്. അതിനായി ഖാദി ഉത്പന്നങ്ങൾക്ക് ഉത്സവകാലങ്ങളിൽ 30% റിബേറ്റിന് പുറമേ 5000 രൂപ വിലവരുന്ന തനത് ഉല്‍പ്പന്നങ്ങൾ രൊക്കം പണം നൽകി വാങ്ങുന്ന ഉപഭോക്താവിന് 10% സ്പെഷ്യൽ ഡിസ്കൗണ്ട് നൽക്കും. ഇവര്‍ക്ക് 2999 രൂപയ്ക്ക് സാധനങ്ങള്‍ ലഭിക്കുന്ന പദ്ധതിയാണിത്.

ഓണം റിബേറ്റ് കാലയളവിൽ പട്ടുസാരികൾ, കോട്ടൺ സാരികൾ, കോട്ടൻ ഷര്‍ട്ടിങ്ങുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ധോത്തികള്‍, കിടക്കകള്‍, തലയിണ, എള്ളെണ്ണ, സോപ്പ്, ചന്ദനതൈലം, തേൻ മുതലായവ മേളയോടനുബന്ധിച്ച് വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!