ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നിലയിൽ

ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നിലയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരുന്ന മാനസികവെല്ലുവിളി നേരിടുന്ന 34-കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ആക്രമണത്തിനു ശേഷം ആശുപത്രിപ്പരിസരത്ത് തന്നെ ഇറക്കിവിട്ട യുവതിയെ പോലീസും ജീവനക്കാരും ചേർന്ന് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ചികിത്സയിൽക്കഴിയുന്ന അമ്മയ്ക്കു ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ, വസ്ത്രം കീറി ദേഹമാസകലം ചെളി പറ്റിയിരുന്നു. സംശയം തോന്നിയ ജീവനക്കാർ ചോദിച്ചപ്പോഴാണ് യുവതി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്.തുടർന്ന് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും . വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.പോലീസ് അന്വേഷണം ശക്തമാക്കി.

Leave A Reply
error: Content is protected !!