ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ഇനി വിട..!; അറിയാം പുത്തൻ ഡയറ്റ് ടിപ്പുകൾ

ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ഇനി വിട..!; അറിയാം പുത്തൻ ഡയറ്റ് ടിപ്പുകൾ

ആര്‍ത്തവ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരാതിപ്പെടുന്ന സ്ത്രീകള്‍ ഇപ്പോൾ നിരവധിയാണ്. മോശം ജീവിതരീതികളുടെ സ്വാധീനത്താല്‍ സ്ത്രീകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് പഠനങ്ങളത്രയും സൂചിപ്പിക്കുന്നത്. ഡയറ്റിലെ പോരായ്ക, വ്യായാമമില്ലായ്മ, വിശ്രമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളാണ് അധികവും സ്ത്രീകളില്‍ ആര്‍ത്തവക്രമക്കേടുകള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമായിരിക്കുന്നത്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് വിത്തുകള്‍ പതിവായി കഴിക്കുന്നവര്‍ ഇപ്പോൾ ധാരാളമാണ്. ഇവയുടെ എണ്ണമറ്റ ആരോഗ്യഗുണങ്ങളെ കുറിച്ച് കാര്യമായ അവബോധം ആളുകളിലുണ്ടായിട്ടുണ്ട് എന്നതാണ് ഇത് തെളിയിക്കുന്നത്. സീഡ്‌സ് ഉപയോഗിച്ച് തന്നെയാണ് പൂജയും ആര്‍ത്തവപ്രശ്‌നങ്ങള്‍ നേരിടാനുള്ള മാര്‍ഗം നിര്‍ദേശിച്ചിരിക്കുന്നത്.

ആര്‍ത്തവത്തിന്റെ ആദ്യ നാൾ മുതൽ പതിനഞ്ചാം ദിവസം വരെ പതിവായി രണ്ട് ടീസ്പൂണ്‍ വീതം മത്തന്‍ സീഡും ഫ്‌ളാക്‌സ് സീഡും കഴിക്കുക. ഈ സമയങ്ങളിലേക്ക് ആവശ്യമായ ഈസ്ട്രജന്‍ ഹോര്‍മോണ്‍ അളവിനെ പിടിച്ചുനിര്‍ത്താന്‍ ഇവ സഹായകരമാകുന്നു.

രണ്ടാം ഘട്ടത്തില്‍ പതിനഞ്ചാം ദിവസം മുതല്‍ ഇരുപത്തെട്ട് വരെയുള്ള സമയത്ത് പതിവായി രണ്ട് ടീസ്പൂണ്‍ വീതം എള്ളും സൂര്യകാന്തി വിത്തും കഴിക്കണം. കാരണം ഈ സമയത്ത് പ്രൊജസ്‌ട്രോണ്‍ അളവാണ് കൂടുതല്‍ ആവശ്യമായി വേണ്ടത്. അതിന് ഇവ സഹായകമാണ്. ‘സീഡ് സൈക്ലിംഗ്’ എന്നാണ് വിത്തുകളുപയോഗിച്ചുള്ള ഈ ഡയറ്റ് രീതിയെ വിശേഷിപ്പിക്കുന്നത്. ആര്‍ത്തവ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറ്റനേകം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സീഡ്‌സ് ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് സാധിക്കുകയും ചെയ്യും.

Leave A Reply
error: Content is protected !!