കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മൂന്ന് ഇന്ത്യൻ കളിക്കാർ ശ്രീലങ്കയിൽ തന്നെ തുടരും

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മൂന്ന് ഇന്ത്യൻ കളിക്കാർ ശ്രീലങ്കയിൽ തന്നെ തുടരും

കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ മൂന്ന് അംഗങ്ങൾ ശ്രീലങ്കയിൽ തന്നെ തുടരും. അവർക്ക് നെഗറ്റീവ് ടെസ്റ്റുകൾ വരുന്നതുവരെ ശ്രീലങ്കയിൽ നിന്ന് പോകാനാകില്ല. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ക്രുണാൽ പാണ്ഡ്യയ്ക്ക് പുറമേ രണ്ട് കളിക്കാർക്ക് പോസിറ്റീവ് ആണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

രണ്ടാം ടി 20 അന്താരാഷ്ട്ര മത്സരത്തിന് മുമ്പ് ക്രുണാൽ പോസിറ്റീവ് ആണെന്ന് ബിസിസിഐ ചൊവ്വാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയ മറ്റ് എട്ട് ടീം അംഗങ്ങളെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് ടി 20 കളിലും ഇന്ത്യ പരാജയപ്പെട്ടു. ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങൾക്ക് പകരക്കാരനായി വിളിക്കപ്പെട്ടിട്ടുള്ള പൃഥ്വി ഷായും സൂര്യകുമാറും എപ്പോഴാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൃണാൽ പാണ്ഡ്യയുമായി സമ്പർക്കം പുലർത്തിയ എട്ട് പേരിൽ ഈ രണ്ട് ബാറ്റ്സ്മാൻമാരും ഉണ്ടായിരുന്നു.

Leave A Reply
error: Content is protected !!