സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യാപിതാവിന്റെ കാലു തല്ലിയൊടിച്ച സംഭവം; പ്രതിയും പിതാവും അറസ്റ്റിൽ

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യാപിതാവിന്റെ കാലു തല്ലിയൊടിച്ച സംഭവം; പ്രതിയും പിതാവും അറസ്റ്റിൽ

കൊച്ചി: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യാപിതാവിന്റെ കാലു തല്ലിയൊടിച്ച സംഭവത്തിൽ പ്രതിയും പിതാവും അറസ്റ്റിൽ. പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്സണ്‍, പിതാവ് പീറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയും പട്ടിണിക്കിടുകയും മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാലു തല്ലി ഒടിക്കുകയും ചെയ്ത കേസിലാണ് പൊലീസ് നടപടി.

ജിപ്സന്റെ അമ്മ ജൂലി കേസിലെ മൂന്നാം പ്രതിയാണ്. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കും. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി നിലവിലെ കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് അറസ്റ്റ് നടന്നത്.

Leave A Reply
error: Content is protected !!