പട്ടാപകല്‍ എടിഎം കുത്തി തുറന്നു മോഷ്ടിക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

പട്ടാപകല്‍ എടിഎം കുത്തി തുറന്നു മോഷ്ടിക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

ചിറയിന്‍കീഴ് : പട്ടാപകല്‍ എടിഎം കുത്തി തുറന്നു മോഷ്ടിക്കാൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മണക്കാട്, കമലേശ്വരം, സന്തോഷ്‌ നിവാസില്‍ വിനീഷ് (28), മുട്ടത്തറ, പുതുവല്‍ പുത്തന്‍വീട്ടില്‍ പ്രമോദ് (22) എന്നിവരാണ് അറസ്റ്റിലായത്.

ശാര്‍ക്കര ജംഗ്ഷനിലുള്ള ഇന്ത്യ വണ്‍ എടിഎമ്മിൽ ഞായറാഴ്ച വൈകുന്നേരമാണ് മോഷണ ശ്രമം നടന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ശാര്‍ക്കര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മില്‍ പണം നിറക്കാനായി സര്‍വീസ് എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന രമേശ്‌ എത്തിയപ്പോള്‍ എടിഎമ്മിന്റെ ഷട്ടര്‍ താഴ്ന്നു കിടക്കുന്നത് ശ്രദ്ധയില്‍ പെടുകയും അകത്തു എന്തോ ശബ്ദം കേള്‍ക്കുകയും ഉടന്‍ ഈ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. പോലീസ് എത്തി ഷട്ടര്‍ ഉയര്‍ത്തിനോക്കിയപ്പോള്‍ രണ്ടു പേര്‍ വെട്ടുകത്തിയും കട്ടിങ് മെഷീനും ഉപയോഗിച്ചു എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്.

പ്രതികള്‍ മദ്യപിച്ച നിലയിലും ആയിരുന്നതിനെ തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് വിരല്‍ അടയാള വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഫ്രാഞ്ചിസി കൃഷ്ണ ഏജന്‍സി ഉടമ ബൈജു അറിയിച്ചു.

Leave A Reply
error: Content is protected !!