മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഡെ​ലി​വ​റി ബോ​യി​യെ മ​ര്‍​ദി​ച്ച നാ​ല് ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഡെ​ലി​വ​റി ബോ​യി​യെ മ​ര്‍​ദി​ച്ച നാ​ല് ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഡെ​ലി​വ​റി ബോ​യി​യെ മ​ര്‍​ദി​ച്ച നാ​ല് ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ.മും​ബൈ​യി​ലെ കാ​ണ്ഡി​വാ​ലി​യി​ലെ പോ​യി​സ​റി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. ജ​യ്ഹി​ന്ദ് ചൗ​ള്‍ നി​വാ​സി​യാ​യ രാ​ഹു​ല്‍ ശ​ര്‍​മ എ​ന്ന​യാ​ള്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് രാ​ഹു​ല്‍ പോ​യി​സ​ര്‍ മേ​ഖ​ല​യി​ല്‍ എ​ത്തി​യ​ത്.

എ​ന്നാ​ല്‍ മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ശി​വ​സേ​ന​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ലു​ള്ള സ്ഥ​ല​ത്ത് മ​ഴ ന​ന​യാ​തി​രി​ക്കാ​ന്‍ രാ​ഹു​ല്‍ ക​യ​റി നി​ന്നു.തുടർന്ന് ഇ​തു​വ​ഴി വ​ന്ന ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ന്‍ ച​ന്ദ്ര​കാ​ന്ത് നി​നെ​വുമായി രാ​ഹു​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് ഇ​വി​ടെ എ​ത്തി​യ അ​ഞ്ച് പേ​രും ചേ​ര്‍​ന്ന് രാ​ഹു​ലി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

Leave A Reply
error: Content is protected !!