യുഎഇയിൽ ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കം പൂർത്തിയായി

യുഎഇയിൽ ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കം പൂർത്തിയായി

യുഎഇയിൽ ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കം പൂർത്തിയായി.ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായാണ് ഒരു കിലോമീറ്ററും 800 മീറ്ററും നീളമുള്ള തുരങ്കം തീർത്തത്.ഷാർജയ്ക്കും ഫുജൈറയ്ക്കും ഇടയിൽ അൽഹിജർ പർവതനിരകളെ തുരന്നാണ് ഗൾഫിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം തീർത്തിരിക്കുന്നത്.

മലതുരന്ന് തുരങ്കം തീർക്കുന്ന നടപടികളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ഇത്തിഹാദ് റെയിൽ രണ്ടാംഘട്ടത്തിന്റെ പാക്കേജ് ഡിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. ദുബൈയിൽനിന്ന് ഷാർജ വഴി ഫുജൈറയിലേക്ക് നീളുന്ന 145 കിലോമീറ്ററാണ് ഈ ഘട്ടത്തിൽ നിർമിക്കുന്നത്.

Leave A Reply
error: Content is protected !!