ഒളിമ്പിക്സ് ആവേശം: അടിമാലിയില്‍ ഷൂട്ട് ദി ഗോള്‍ സംഘടിപ്പിച്ചു

ഒളിമ്പിക്സ് ആവേശം: അടിമാലിയില്‍ ഷൂട്ട് ദി ഗോള്‍ സംഘടിപ്പിച്ചു

ഇടുക്കി: അടിമാലി: ടോക്യോയില്‍ നടക്കുന്ന ഒളിംമ്പിക്സിന്റെ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് അടിമാലിയില്‍ ഷൂട്ട് ദി ഗോള്‍ സംഘടിപ്പിച്ചു.ഒളിമ്പിക് അസോസിയേഷന്‍, ഇടുക്കി ഫുട്ബോള്‍ അസോസിയേഷന്‍, അടിമാലി മര്‍ച്ചന്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ഷൂട്ട് ദി ഗോള്‍ സംഘടിപ്പിച്ചത്.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ക്രമീകരിച്ച ഗോള്‍ പോസ്റ്റിലേക്ക് അടിമാലി മേഖലയിലെ പ്രമുഖര്‍ ഗോളടിച്ച് പരിപാടിയില്‍ പങ്ക് ചേര്‍ന്നു.

അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജില്ലാഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് നവാസ് മീരാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, പ്രോഗ്രാം ചെയര്‍മാന്‍ ഡയസ് ജോസ്, പഞ്ചായത്തംഗങ്ങളായ
അനസ് ഇബ്രാഹിം, സനിതാ സജി, വ്യാപാരി പ്രതിനിധികളായ കെ ആര്‍ വിനോദ്, പി എം എ ബേബി, ഷിബു തെറ്റയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!