അലസാന്ദ്ര പെരില്ലിയിലൂടെ ഒളിമ്പിക് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി സാൻ മറിനോ

അലസാന്ദ്ര പെരില്ലിയിലൂടെ ഒളിമ്പിക് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി സാൻ മറിനോ

ഒളിമ്പിക് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി സാൻ മറിനോ മാറി. വനിതകളുടെ ഷൂട്ടിംഗ് ട്രാപ്പിൽ അലസാന്ദ്ര പെരില്ലി വെങ്കല മെഡൽ നേടിയാണ് രാജ്യത്തിന് അഭിമാനമായാത്. വെറും 24 സ്ക്വയർ കിലോമീറ്റർ മാത്രം ഭൂ വിസ്തൃതിയുള്ള 34,000 ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് സാൻ മറിനോ.

ഈ ഇനത്തിൽ സ്വർണം നേടിയത് സ്ലോവാക്യൻ താരം സുസന്ന സ്റ്റവസകോവയാണ്. ഒളിമ്പിക് റെക്കോഡോടെയാണ് താരം സ്വർണം നേടിയത്. വനിതാ ട്രാപ്പിൽ 50 ഷോട്ടിൽ 43 എണ്ണവും ലക്ഷ്യം കണ്ടതോടെയാണ് തരാം സ്വർണ മെഡൽ നേടിയത്.

Leave A Reply
error: Content is protected !!