കോട്ടയം ജില്ലയില്‍ 1000 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.56 ശതമാനം

കോട്ടയം ജില്ലയില്‍ 1000 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.56 ശതമാനം

കോട്ടയം: ജില്ലയില്‍ 1000 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 975 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 25 പേര്‍ രോഗബാധിതരായി.

പുതിയതായി 9461 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.56 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 456 പുരുഷന്‍മാരും 416 സ്ത്രീകളും 128 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1148 പേര്‍ രോഗമുക്തരായി. 6660 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 218916 പേര്‍ കോവിഡ് ബാധിതരായി. 209974 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34623 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!