അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം; മി​സോ​റാ​മി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​സാം സ​ര്‍​ക്കാ​ര്‍

അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം; മി​സോ​റാ​മി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​സാം സ​ര്‍​ക്കാ​ര്‍

അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം രൂക്ഷമാകുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മി​സോ​റാ​മി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​സാം സ​ര്‍​ക്കാ​ര്‍. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

സംഘർഷ മേഖലകളിൽ സുരക്ഷക്കായി കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ ബുധനാഴ്ച ചേര്‍ന്ന ഇരുസംസ്​ഥാനങ്ങളി​ലെയും ചീഫ്​ സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.നിലവില്‍ ഇവിടെ സി.ആര്‍.പി.എഫിന്‍റെ അഞ്ച് കമ്പനി സൈനികരെ വിന്യസിച്ചിട്ടുണ്ട്. രണ്ടു കമ്പനി ഉദ്യോഗസ്ഥരെ കൂടി ഇവര്‍ക്കൊപ്പം കൂടുതലായി വിന്യസിക്കാനാണ്​ തീരുമാനം. ഇരുസംസ്​ഥാനങ്ങളിലെയും പൊലീസ്​ സേനകൾ തമ്മിൽ തിങ്കളാഴ്ച അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ്​ അസം പൊലീസ്​ ഉദ്യോഗസ്​ഥരും ഒരു സാധാരണക്കാരനും മരിച്ചിരുന്നു.

Leave A Reply
error: Content is protected !!