“അമ്മയേക്കാൾ കൂടുതൽ തന്റെ കുഞ്ഞിന്റെ കഴിവുകളെ മനസിലാക്കാൻ മാറ്റാർക്കാണ് സാധിക്കുക?.. എന്നാൽ അമ്മയ്ക്കും കുഞ്ഞിനും ഒന്നിച്ചു ഒരു വേദിയായാലോ? “ എൻസിഡിസി സംഘടിപ്പിക്കുന്ന ഓൺലൈൻ ഇവന്റ്

“അമ്മയേക്കാൾ കൂടുതൽ തന്റെ കുഞ്ഞിന്റെ കഴിവുകളെ മനസിലാക്കാൻ മാറ്റാർക്കാണ് സാധിക്കുക?.. എന്നാൽ അമ്മയ്ക്കും കുഞ്ഞിനും ഒന്നിച്ചു ഒരു വേദിയായാലോ? “ എൻസിഡിസി സംഘടിപ്പിക്കുന്ന ഓൺലൈൻ ഇവന്റ്

കണ്ണൂർ : ദേശിയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ഓൺലൈൻ ഇവന്റ് സംഘടിപ്പിക്കുന്നു. “അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ഒരു ദിവസം “ എന്ന പരിപാടിയിലൂടെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഒന്നിച്ചു അവരുടെ കഴിവ് തെളിയിക്കാൻ അവസരമൊരുക്കുകയാണ് എൻ. സി. ഡി. സി. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ വിരസമായ നിങ്ങളുടെ മനസിനെ സന്തോഷപ്രദമാക്കാനും, കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനും ആണ് ഇങ്ങനെയൊരു ഇവന്റ് എൻ. സി. ഡി. സി. സംഘടിപ്പിക്കുന്നത്. അമ്മയ്ക്കും കുട്ടിക്കും ഒന്നിച്ചു നൃത്തം, സംഗീതം, മിമിക്രി, തുടങ്ങിയ നിങ്ങളിൽ ഉള്ള എന്ത് കഴിവുകൾ വേണമെങ്കിലും അവതരിപ്പിക്കവുന്നതാണ്. ജൂലൈ 31 വൈകുന്നേരം 5 മണി മുതൽ 6 മണിവരെയാണ്‌ പരിപാടി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കേണ്ട നമ്പർ +9995014607

Leave A Reply
error: Content is protected !!