ഐഎൻഎല്ലിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടു പോകണമെന്ന് ഇടതു മുന്നണി

ഐഎൻഎല്ലിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടു പോകണമെന്ന് ഇടതു മുന്നണി

തിരുവനന്തപുരം: ഐഎൻഎല്ലിലെ പ്രശ്‌നങ്ങൾ തെരുവിലേക്കു വരെ എത്തി നിൽക്കെ, പാർട്ടി  സംസ്ഥാന അധ്യക്ഷൻ എ.പി.അബ്ദുൾ വഹാബും അനുകൂലികളും കഴിഞ്ഞ ദിവസം എൽഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ ഐഎൻഎല്ലിലെ ഇരുവിഭാഗങ്ങളും തർക്കം പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് എൽഡിഎഫ് നേതൃത്വത്തിന്റെ മുന്നറിയിപ്പ് നൽകി. ഇരുവിഭാഗങ്ങളും പ്രശ്‌നങ്ങൾ പരിഹരിച്ച് ഒന്നിച്ചുപോകണമെന്ന് സിപിഐഎം നിർദേശം നൽകിയതിനു പിന്നാലെയായിരുന്നു കൊച്ചിയിലെ തമ്മിൽതല്ല്. ഈ പശ്ചാത്തലത്തിലാണ് എ.പി.അബ്ദുൾ വഹാബും അനുകൂലികളും തലസ്ഥാനത്തെത്തി കാനം രാജേന്ദ്രനേയും എ.വിജയരാഘവനേയും കണ്ടത്.

വിഷയം സിപിഐഎം ചർച്ച ചെയ്യാത്തതിനാലാണിത്. പ്രശ്‌നപരിഹാര ശ്രമങ്ങൾക്ക് എൽഡിഎഫ് നേതൃത്വം മുൻകൈ എടുക്കുമെന്ന പ്രതീക്ഷയിലാണ് എ.പി.അബ്ദുൾവഹാബ് വിഭാഗം.
Leave A Reply
error: Content is protected !!