കുവൈത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ല

കുവൈത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ല

കുവൈത്തിൽ വാക്‌സിനേഷൻ പൂർത്തിയാ.ക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ല.കുവൈത്ത് അംഗീകരിച്ച വാക്‌സിനുകൾ എടുത്തവർക്കാണ് പ്രവേശനവിലക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മറ്റൊരു രാജ്യത്ത് ക്വാറന്റൈൻ ആവശ്യമില്ലെന്നും വ്യോമയാന വകുപ്പ് മേധാവി അറിയിച്ചു.

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തെ ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാം. അധികം വൈകാതെ തന്നെ ഇന്ത്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് യാത്ര ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുമെന്നും യൂസഫ് അൽ ഫൗസാൻ പറഞ്ഞു.

Leave A Reply
error: Content is protected !!