അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടറിൽ പ്രവേശിച്ചു

അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടറിൽ പ്രവേശിച്ചു

അമ്പെയ്ത്തിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ദീപിക കുമാരി കസേനിയ പെറോവയെ തോൽപ്പിച്ചു. ജയത്തോടെ ദീപിക ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ഷൂട്ട് ഓഫിലെ പെര്‍ഫെക്ട് ടെന്നിലൂടെ ആണ് താരം വിജയം സ്വന്തമാക്കിയത്. മൽസരത്തിൽ 5-5ന് ഒപ്പമായിരുന്നതോടെ ആണ് ഷൂട്ട് ഓഫിലേക്ക് മത്സരം നീങ്ങിയത്.

ഇന്ന് നടന്ന മത്സരത്തിൽ ആദ്യ സെറ്റ് ഇന്ത്യന്‍ താരം 28-25ന് ദീപിക നേടിയപ്പോൾ അടുത്ത രണ്ട് സെറ്റിലും ഇരു താരങ്ങളും പോയിന്റ് പങ്കുവച്ചു. 27-26ന് ആദ്യ സെറ്റ് റഷ്യൻ താരം നേടിയപ്പോൾ മൂന്നാം സെറ്റ് ദീപിക 28-27ന് നേടി. ഇരു താരങ്ങളും 26 പോയിന്റ് നാലാം സെറ്റിൽ നേടിയപ്പോള്‍ മത്സരത്തിൽ 5-3ന്റെ ലീഡ് ദീപികയയ്ക്ക് നേടാനായി. പിന്നീട് അഞ്ചാം സെറ്റിലെ ആദ്യത്തെയും അവസാനത്തെയും ശ്രമങ്ങള്‍ പാളിയപ്പോൾ മത്സരം സമനിലയിൽ എത്തി.

ഷൂട്ട് ഓഫിലെ ഏക ഷോട്ടിൽ റഷ്യന്‍ താരത്തിന് പിഴച്ചപ്പോൾ ഇന്ത്യൻ താരം ദീപിക പെര്‍ഫെക്ട് ടെന്നിലൂടെ വിജയം സ്വന്തമാക്കി. റഷ്യൻ താരം ഏഴ് പോയിന്റ് ആണ് ഷൂട്ട് ഓഫിൽ നേടിയത്.

Leave A Reply
error: Content is protected !!