സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽനാ ആപ്ലിക്കേഷനിൽ അപ്‌ഡേഷൻ വരുന്നു

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽനാ ആപ്ലിക്കേഷനിൽ അപ്‌ഡേഷൻ വരുന്നു

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽനാ ആപ്ലിക്കേഷനിൽ അപ്‌ഡേഷൻ വരുന്നു.സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് നിരവധി പ്രവാസികൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനായിരുന്നില്ല.തുടർന്നാണ് നടപടി.ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-പോർട്ടൽ വഴിയാണ് വാക്‌സിനേഷൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത്. ഇത് മന്ത്രാലയം അംഗീകരിച്ചാൽ മണിക്കൂറുകൾക്കകം തവക്കൽനാ ആപ്ലിക്കേഷനിൽ അപ്‌ഡേറ്റാകും. എന്നാൽ മൂന്നു തവണ സമർപ്പിച്ചിട്ടും പലരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റും നിരസിക്കപ്പെട്ടു. അടുത്ത തവണ ശ്രമിച്ചപ്പോഴെല്ലാം ബ്ലോക്കായെന്ന സന്ദേശമാണ് ലഭിക്കുന്നത്.

ഇതോടെ സൗദി ആരോഗ്യ മന്ത്രാലത്തിന്റെ ട്വിറ്ററിലും ടെലഫോണിലും പരാതികളെത്തി. ഇതേ തുടർന്ന് തവക്കൽനായിലെ സാങ്കേതിക വിഷയങ്ങൾ പരിഹരിച്ചു വരുന്നതായി മന്ത്രാലയം അറിയിച്ചിരുന്നു.

Leave A Reply
error: Content is protected !!