ദേശാടന പക്ഷി എ കെ ആന്റണിയെ കണ്ടവരുണ്ടോ ? അദ്ദേഹവും എം പി യാണെ

ദേശാടന പക്ഷി എ കെ ആന്റണിയെ കണ്ടവരുണ്ടോ ? അദ്ദേഹവും എം പി യാണെ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുകയും ലോക്സഭയില്‍ പ്രതിപക്ഷം രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു .
കഴിഞ്ഞ ദിവസം സഭ ചേരുന്നതിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

തൃണമൂല്‍ ഒഴികെയുള്ള 14 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രതിക്ഷേധങ്ങൾ കടുപ്പിക്കാൻ നേതാക്കള്‍ തീരുമാനിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ചു പാർലമെന്റിന്റെ പുറത്തും പ്രധിഷേധം നടത്തി .

പാർലമെന്റിനു അകത്തും പുറത്തും ഈ പ്രതിഷേധങ്ങൾ നടക്കുമ്പോഴെല്ലാം ദൃശ്യ മാധ്യമങ്ങളിൽ തെരഞ്ഞ ഒരു എം പി യുടെ മുഖം മാത്രം കണ്ടില്ല . അദ്ദേഹം എം പി മാത്രമല്ല രാജ്യം മുഴുവൻ നിറഞ്ഞു നിൽക്കുന്ന കോൺഗ്രസ്സിന്റെ തലതൊട്ടപ്പനാണ് . ഇനിയും മനസ്സിലായില്ലേ ?

ഇല്ലെങ്കിൽ ഒരു ക്ലൂ കൂടി തരാം . കോൺഗ്രസ്സിന്റെ ദേശീയ നേതാവ് മാത്രമല്ല വിദ്യാർത്ഥി രാഷ്ട്രീയം മുതൽ അധികാരമില്ലാതെ ഇരുന്നിട്ടില്ല , ഒന്നുകിൽ മുഖ്യമന്ത്രി അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് അതുമല്ലങ്കിൽ കെ പി സി സി പ്രസിഡണ്ട് അതുമല്ലങ്കിൽ കേന്ദ്ര മന്ത്രി , ഇതൊന്നുമല്ലെങ്കിൽ രാജ്യസഭാ അംഗവും കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി അംഗവും . ഇപ്പോൾ മനസ്സിലായോ ?

അതാണ് എ കെ ആന്റണി . അദ്ദേഹം രാജ്യത്തെ കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവാണ്. ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. പക്ഷെ ഡൽഹിയിലെ സമരങ്ങളിലോ പ്രധിഷേധങ്ങളിലോ പോകട്ടെ രാജ്യ സഭയിൽ ഒരു ചോദ്യം ചോദിക്കാൻ പോലും അദ്ദേഹത്തെ കാണാറില്ല .

ഇന്ദ്രപ്രസ്ഥത്തിലെ സർക്കാർ ചിലവിലെ സുഖവാസത്തിനിടയിൽ കേരളത്തിൽ വല്ല തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ദേശാടന പക്ഷികളെപ്പോലെ എത്തും . കുറച്ചു ദിവസം തങ്ങും ചില യോഗങ്ങളിൽ സിപിഎംനെതിരെ പ്രസംഗിക്കും അതുകഴിഞ്ഞു സ്ഥലംവിടും .

അതൊക്കെ പോകട്ടെ അത് അദ്ദേഹത്തിന്റെയും അദ്ദേഹത്തിൻറെ പാർട്ടിയുടെയും കാര്യം . എന്നാൽ നമ്മളെ അസ്വസ്ഥമാക്കുന്നത് മറ്റാന്നാണ്. കോൺഗ്രസ്സിന്റെ ഈ അഖിലേന്ത്യാ നേതാവ് കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് . നമ്മുടെ ഓരോരുത്തരുടെയും നികുതിപ്പണമാണ് ഇയാൾ ചിലവാക്കുന്നത് .

അങ്ങനെയുള്ള ഇയാൾ കേരളത്തെ അല്ലെങ്കിൽ രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തിൽ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടുണ്ടോ ? കോൺഗ്രസ്സിന്റെ കാര്യങ്ങളിൽ അതായത് ഗോവയിലേയും കർണ്ണാടകയിലേയും ബി ജെ പിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ ? പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിച്ചിട്ടുണ്ടോ?

ഏ കെ ആന്റണി രാജ്യസഭയിൽ ഒന്നാം നിരയിൽ ഇരിക്കുന്ന സീനിയർ അംഗമാണ്. അദ്ദേഹം എഴുന്നേറ്റ് നിന്നാൽ സഭാ നാഥൻ സംസാരിക്കാൻ അവസരം നൽകും. എല്ലാ ആദരവോടെയും ചോദിക്കട്ടെ, ഒരിക്കലെങ്കിലും ബി ജെ പി ക്കെതിരെ സംസരിക്കാൻ രാജ്യസഭയിൽ എഴുന്നേറ്റിട്ടുണ്ടോ?

പി ആർ.എസ് ഡാറ്റ പ്രകാരം ഏ കെ ആന്റണി ആകെ പങ്കെടുത്തത് 11 ഡിബേറ്റുകളിൽ മാത്രമാണ്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി ഡിബേറ്റുകൾ 125 ആണ്. മുൻ പ്രധിരോധ മന്ത്രിയായിരുന്ന ഇയാൾ പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാൽ തുറന്നു കാണിക്കാൻ കഴിയേണ്ട വ്യക്തിയാണ് .

അദ്ദേഹം പാർലമെന്റിൽ എത്ര ചോദ്യമുന്നയിച്ചു ? പൂജ്യം . ഒരു ചോദ്യം പോലും ചോദിക്കാൻ സമയം അദ്ദേഹത്തിന് കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി ചോദ്യങ്ങൾ 690 ആണ്. പക്ഷെ സഭയിൽ ഏറ്റവുമധികം ഹാജരുള്ള കേരള എംപിമാരിൽ ഒരാളാണ് എ കെ ആന്റണിയെന്ന് പറഞ്ഞാൽ മൂക്കത്ത് വിരൽ വയ്ക്കേണ്ടാ സത്യമാണ് .

പ്രതിപക്ഷ നിരയെ നയിച്ച് മോദി സർക്കാരിനെ തുറന്നു കാണിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്ന വ്യക്തിത്വം കുറ്റകരമായ മൗനത്തിലൂടെ തെരഞ്ഞെടുത്തയച്ച പാർടിയോടും സംസ്ഥാനത്തോടും അനീതി കാണിക്കുന്നു.
സഭയിൽ ഹാജറുണ്ടങ്കിലേ ശമ്പളവും ആനുകൂല്യങ്ങളും കിട്ടുകയുള്ളൂ . അത് കൃത്യമായി വാങ്ങുന്നുണ്ട് .

എന്താ വാങ്ങണ്ടേ ? വാങ്ങണം സുഖവാസത്തിന് ചിലവില്ലേ ഓഹ് അത് മറന്നു ഇന്ദ്രപ്രസ്ഥത്ത് താമസിക്കുന്നത് ഫ്രീയാണ് . ആനുകൂല്യങ്ങൾ വാങ്ങുന്നത് കുടുംബത്തിന് വേണ്ടിയാ . ഏതായാലും രാഷ്ട്രീയക്കാരോട് പറയാൻ ഒറ്റ കാര്യമേയുള്ളു രാഷ്ട്രീയക്കാരനാണെങ്കിൽ അത് എ കെ ആന്റണിയെ പോലെ ആകണം .

Leave A Reply
error: Content is protected !!