ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക്

ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക്

ബഹ്‌റൈനിൽ ഞായറാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ യെല്ലോ ഘട്ടത്തിലേക്ക് മാറും.നിലവിൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവൽ പിന്തുടരുന്ന ബഹ്‌റൈൻ വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് അടുത്ത മാസം ഒന്ന് മുതൽ യെല്ലോ ജാഗ്രതാ ലെവലിലേക്ക് മാറുന്നത്. ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഏർപ്പെടുത്തിയ ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സംവിധാനമനുസരിച്ച് ഇനിമുതൽ റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ ലെവലുകളാണ് ഉണ്ടാവുക. ഗ്രീൻ ലെവൽ താൽക്കാലികമായി ഒഴിവാക്കി.

നാൽപത് വയസിനും അതിനുമുകളിലും പ്രായമുള്ള 80 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ യെല്ലോ ലെവൽ തുടരും. 40 വയസും അതിൽ കൂടുതലുമുള്ള പ്രായമുള്ള, രണ്ട് ഡോസ് സിനോഫാം സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് ഒരു മാസമായി കുറച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!