സ്പെഷ്യൽ ഫീസ്; പ്ലസ് ടു വിദ്യർത്ഥികളിൽ നിന്നുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണം.എസ് എസ് എഫ്

സ്പെഷ്യൽ ഫീസ്; പ്ലസ് ടു വിദ്യർത്ഥികളിൽ നിന്നുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണം.എസ് എസ് എഫ്

എടരിക്കോട്:പ്ലസ് ടു വിദ്യർത്ഥികളിൽ നിന്നുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണമെന്ന് എസ് എസ് എഫ് ജില്ലാ ഹയർ സെക്കണ്ടറി ലീഡേഴ്സ് സംഗമം ആവശ്യപ്പെട്ടു. ചില സ്ഥാപനങ്ങളിൽ മാത്രമാണ് നിലവിൽ ഇത്തരത്തിൽ പിരിവ് നടക്കുന്നത്.

കലാ കായിക മേള ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കാണ് സ്പെഷ്യൽ ഫീസ് സ്കൂൾ അധികൃതർ വാങ്ങാറുള്ളത് കോവിഡ്കാരണം ഇത്തരം ആവശ്യങ്ങൾ ഈഅദ്ധ്യായന വർഷം നടന്നിട്ടുമില്ല. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നിരവധി പരാതികളാണ് ഇതു സംബന്ധിയായി ഉയർന്നു വരുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ വരുമാന മാർഗം പൂർണ്ണമായോ ഭാഗികമായോ നിലച്ച സാഹചര്യത്തിൽ സ്പെഷ്യൽ ഫീസ് പിരിവ് സർക്കാർ പിൻവലിക്കണമെന്നും ലീഡേഴ്സ് സംഗമം ആവശ്യപ്പെട്ടു. ജില്ലാലീഡേഴ്സ് സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖലിബുഖാരി ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി എ സഈദ് സകരിയ ,എൻ അബ്ദുല്ല സഖാഫി,കെ കെ സൈനുദ്ധീൻ സംസാരിച്ചു അഫ്ളൽ പിടി ,അബ്ദുസലാം അഹ്സനി,ഫായിസ് പകര സംബന്ധിച്ചു

Leave A Reply
error: Content is protected !!