നവരസയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നവരസയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

അന്തോളജി ചിത്രമായ നവരസയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു . ചിത്രം ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. തമിഴ് സംവിധായകരായ മണി രത്‌നവും, ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ. ഇപ്പോൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 9 ചിത്രങ്ങളിലെ സമ്മർ ഓഫ് 92 എന്ന പ്രിയദർശൻ ചിത്രത്തിലെ പോസ്റ്റർ ആണ് പുറത്തിറങ്ങി. രമ്യ നമ്പീശനും യോഗി ബാബുവും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

അരവിന്ദ് സ്വാമി, ബിജോയ് നബ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ഈ അന്തോളജി ചിത്രത്തിലൂടെ ചെയ്യുന്നത്.

ഒൻപത് എപ്പിസോഡുകൾ കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിവ പോലുള്ള രസങ്ങളെയാണ് അവതരിപ്പിക്കുന്നത്. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിദ്ധാർത്ഥ്, അഥർവ, പാർവതി തിരുവോത്തു, രേവതി, യോഗി ബാബു, അദിതി ബാലൻ , അഞ്ജലി, പ്രകാശ് രാജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Leave A Reply
error: Content is protected !!