ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 2838

ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 2838

പാലക്കാട് ജില്ലയിൽ ഇന്നലെ സ്വകാര്യ ആശുപത്രികളിൽ നിന്നായി 2838 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 7 ഗർഭിണികൾ ഒന്നാം ഡോസും ,18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 1995 പേർ ഒന്നാം ഡോസും 11 പേർ രണ്ടാം ഡോസുമടക്കം 2006 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 166 പേർ ഒന്നാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്.

15 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 8 പേർ രണ്ടാം ഡോസുമടക്കം 23 പേരും, 3 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും, വിദേശത്തു പോകാൻ തയ്യാറെടുക്കുന്ന 3 പേർ ഒന്നാം ഡോസും. 45 മുതൽ 59 വരെയുള്ളവരിൽ 380 പേർ ഒന്നാം ഡോസും 69 പേർ രണ്ടാം ഡോസുമടക്കം 449 പേരും, 60 വയസ്സിനു മുകളിലുള്ള 139 പേർ ഒന്നാം ഡോസും 42 പേർ രണ്ടാം ഡോസുമടക്കം 181 പേരും സ്വകാര്യ ആശുപത്രികളിൽ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 12 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു

Leave A Reply
error: Content is protected !!